ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്ക് പൊലീസ് അറസ്റ്റ് ചെയ്ത വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ......
സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയക്ക് വിധേയയായ പതിനാലുകാരിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഡുറാൻഗോ സ്വദേശിനിയായ പലോമ നിക്കോൾ അരെല്ലാനോ എസ്കോബെഡോ എന്ന പെൺകുട്ടിക്കാണ് ജീവൻ നഷ്ടമായത്. ......
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫിൻടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും ലോജിസ്റ്റിക്സ് രംഗത്തെ മുൻനിര കമ്പനിയായ ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡും കൈകോർക്കുന്നു. ഇരു കമ്പനികളും ചേർന്ന് ഗ്രാമീണ മേഖലയിൽ ഫിനാൻഷ്യൽ –ലോജിസ്റ്റിക്സ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കരാറിൽ ഒപ്പുവച്ചു.
ആദ്യ ഘട്ടത്തിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ ആറു സംസ്ഥാനങ്ങളിൽ സംയുക്ത പദ്ധതി നടപ്പാക്കും. പദ്ധതി പ്രകാരം റേഡിയന്റ് ഏസ്മണിയുടെ 83,000 വ്യാപാരികളും 30,000-ത്തിലധികം വരുന്ന ബാങ്കിംഗ് കറസ്പോണ്ടന്റ് (BC) കൗണ്ടറുകളും ഡിടിഡിസിയുടെ വ്യാപകമായ ലോജിസ്റ്റിക്സ് ഔട്ലെറ്റുകളുമായി ഏകോപിപ്പിക്കുന്നു. ......
മുഖ്യമന്ത്രി പിണറായി വിജയൻ കേവല ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദിയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതിവെക്കാറില്ലല്ലോ എന്നും എ കെ ബാലൻ ചോദിക്കുന്നു. ......
കൊച്ചി- സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് അനുകൂലമായി മാറി കഴിഞ്ഞുവെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ അത് വ്യക്തമാകുമെന്നും ബി ജെ പി ദേശീയ കൗൺസിൽ അംഗവും എൻ ഡി എ വൈസ് ചെയർമാനുമായ എ.എൻ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 20 ശതമാനത്തിലധികം വോട്ടുകൾ നേടി വൻ മുന്ന മുന്നേറ്റം നടത്തിയ ബിജെപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളവും പിടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി എറണാകുളം സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ ഡി എഫും യുഡി എഫും ജനവഞ്ചനയുടെ രാഷ്ട്രീയം തുടരുകയാണ്.
പിണറായി വിജയന്റെ ജനദ്രോഹ നടപടികളെ നിരുപാധികം പിന്താങ്ങുകയാണ് വി.ഡി. ......
തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.......
കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്നാണ് താരം ഹർജിയിൽ പറയുന്നത്. ......
ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് എന്നും യോഗ ക്ഷേമസഭ എന്ന് സംസ്ഥാന പ്രസിഡൻറ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്
അത് ലംഘിക്കുന്നതിന് പരോക്ഷമായി കൂട്ടുനിന്നവർ പരസ്യമായി തെറ്റ് സമ്മതിച്ച് അയ്യപ്പസ്വാമിക്ക് പ്രായശ്ചിത്തം ചെയ്യണം.
നൈഷ്ഠിക ബ്രഹ്മചാരി ആണ് ശബരിമല ധർമ്മശാസ്താവ്. ഓരോ പ്രതിഷ്ഠക്കും പ്രാണനേകുന്നത് ചില അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്. ......
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത. എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്ട്ട്.
ഈ വർഷം മാർച്ചിൽ, നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ, തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.
എടിഎം പിൻവലിക്കൽ സൗകര്യം അനുവദിക്കുന്നതിനുള്ള നിർദേശത്തിന് ഇപിഎഫ്ഒയുടെ ഉന്നത തീരുമാനമെടുക്കൽ സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) അടുത്ത ബോർഡ് മീറ്റിങ്ങിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
അടുത്ത മാസം ആദ്യ പകുതിയോടെയായിരിക്കും യോഗം നടക്കുക.
ഈ സംവിധാനം നടപ്പിലാക്കുന്നതോടെ പണം പിൻവലിക്കാൻ ഇനി ഓൺലൈൻ ക്ലെയിം സമര്പ്പിക്കേണ്ടതില്ല. ......
കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്സലൻസ് പുരസ്കാര സമർപ്പണവും സെപ്റ്റംബർ 28 ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ 'ഹൃദയ സംഗമം' ലിസി ഹോസ്പിറ്റൽ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സ്വതന്ത്ര ഡയറക്ടർ വി.ജെ. ......